• ആസിഡ് മഴ, തീക്കാറ്റ്, സുനാമി...ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹം വന്നിടിച്ചപ്പോള്‍ ഭൂമിയില്‍ എന്ത് സംഭവിച്ചു?

  • Mar 11 2022
  • Length: 9 mins
  • Podcast

ആസിഡ് മഴ, തീക്കാറ്റ്, സുനാമി...ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹം വന്നിടിച്ചപ്പോള്‍ ഭൂമിയില്‍ എന്ത് സംഭവിച്ചു?

  • Summary

  • മെക്സിക്കന്‍ ഉള്‍ക്കടലിനുള്ളില്‍ ഭൂമി ഒളിപ്പിച്ചിരിക്കുന്ന ഒരു മുറിപ്പാടുണ്ട്. ഏതാണ്ട് 150 കിലോമീറ്റര്‍ വലുപ്പവും ഇരുപതിനടുത്ത് കിലോമീറ്റര്‍ ആഴവുമുള്ള ഒരു മുറിപ്പാട്. ചിക്സുലുബ് ക്രാറ്റര്‍ (ഗര്‍ത്തം) എന്നാണതിന്റെ പേര്. ബഹിരാകാശത്ത് നിന്നെത്തിയ ചിക്സുലുബ് ഇംപാക്ടറെന്ന ഛിന്നഗ്രഹമാണ്(അതൊരു വാല്‍നക്ഷത്രമാണെന്നും വാദങ്ങളുണ്ട്) ദശലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറവും ഉണങ്ങാത്ത ആ മുറിപ്പാട് ഭൂമിക്ക് സമ്മാനിച്ചത്. നിനച്ചിരിക്കാത്ത നേരത്ത് വന്ന ആ അതിഥി ഭൂമിക്ക് നല്‍കിയ ആഘാതം വലുതായിരുന്നു. അഞ്ചാം കൂട്ടവംശനാശത്തിനാണ് (fifth mass extinction) അന്ന് ഭൂമി വേദിയായത്. അതായത് അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന ഭൂരിഭാഗം സസ്യങ്ങളും ജന്തുക്കളും (എണ്‍പത് ശതമാനത്തോളം) എന്നന്നേക്കുമായി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. നമുക്കായി വലിയ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച് പോയ ദിനോസറുകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.അറുപത്തിയാറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഒരു വലിയ പര്‍വ്വതത്തിന്റെ വലുപ്പമുള്ള (ഏതാണ്ട് പത്ത് മൈല്‍ വീതി) ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിച്ചു. മെക്സികോയിലെ യുകട്ടാന്‍ ഉപദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള മേഖലയിലായിരുന്നു ഭൂമിക്ക് ആ അപ്രതീക്ഷിത പ്രഹരമേറ്റത്. ആ കൂട്ടിയിടി ഭൂമിയുടെ ചരിത്രം തന്നെ മാറ്റിയെഴുതി. സുനാമികള്‍ വീശിയിടിച്ചു. തീക്കാറ്റ് ആഞ്ഞുവീശി. ചാരത്തിനൊപ്പം പൊടിയും ഉരുകി ആവിയായ പാറകളും നിറഞ്ഞ അന്തരീക്ഷം സൂര്യനെ മറച്ചു. അത്തരം പാറകളിലെ സള്‍ഫര്‍, സള്‍ഫ്യൂരിക് ആസിഡ് എയറോസോളുകളുകളായി മാറി ആസിഡ് മഴ പെയ്യിച്ചു. അങ്ങനെ ഭൂമിയിലെ സമുദ്രങ്ങള്‍ ആസിഡ്മയമായി. ബഹിരാകാശത്ത് നിന്നെത്തിയ അതിഥിയുടെ കൂട്ടിയിടിയും അതിന്റെ പ്രത്യാഘാതങ്ങളും മൂലം ഭൂമിയില്‍ അന്നുണ്ടായിരുന്ന ജീവജാലങ്ങളുടെ നാലിലൊന്ന് മാത്രം ബാക്കിയായി.മറ്റെന്തൊക്കെയാണ് ഛിന്നഗ്രഹവും ഭൂമിയുമായുള്ള കൂട്ടിയിടിയില്‍ സംഭവിച്ചത്?ചിക്സുലുബ് മേഖലയുടെയും ലോകത്തിലെ മറ്റിടങ്ങളിലെയും ഭൂമിശാസ്ത്രം വിശദമായി പഠിച്ചതിന് ശേഷം ആ 'നശിച്ച' ദിനത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എന്തൊക്കെയായിരിക്കും സംഭവിച്ചിരിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ ചില നിഗമനങ്ങളില്‍ എത്തി. ഏറ്റവും വലിയ നാശം ...
    Show More Show Less
activate_Holiday_promo_in_buybox_DT_T2

What listeners say about ആസിഡ് മഴ, തീക്കാറ്റ്, സുനാമി...ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹം വന്നിടിച്ചപ്പോള്‍ ഭൂമിയില്‍ എന്ത് സംഭവിച്ചു?

Average customer ratings

Reviews - Please select the tabs below to change the source of reviews.